തൃശൂർ : മുലയൂട്ടൽ വാരാചരണത്തിന്റെയും ഒ.ആർ.എസ് ദിനാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം മേയർ ഡോ: നിജി ജസ്റ്റിൻ നിർവഹിച്ചു. രാജൻ പല്ലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി.ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.ഷീജ , ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ് , ഡിവിഷൻ കൗൺസിലർ അഡ്വ. ജോയ് ബാസ്റ്റിൻ ചാക്കോള, ഡോ.നിർമ്മൽ,വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ പി. മീര, എൻ.ദിവ്യ,കുടുംബശ്രീ മിഷൻ ഡി.പി.എം മോനിഷ എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളേജ് നവജാത ശിശു സംരക്ഷണ വിഭാഗം മേധാവി ഡോ.ഫെബി ഫ്രാൻസിസ് ബോധവത്കരണ ക്ലാസ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |