
ചെറുതുരുത്തി: ചെറുതുരുത്തി ഫുട്ബാൾ അസോസിയേഷന്റെ പരിശീലന കളരിയിൽ നിന്ന് ഇന്ത്യൻ അണ്ടർ20 ദേശീയ ഫുട്ബാൾ ടീമിലേക്ക് സെലക്ഷൻ നേടി ശുഹൈദ് തങ്ങൾ. ചെറുതുരുത്തി സ്‌കൂൾ മൈതാനി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അക്കാദമിയിലെ മികച്ച പ്രകടനമാണ് താരത്തെ ദേശീയ ടീമിലെത്തിച്ചത്. ചെറുതുരുത്തി പള്ളിത്താഴത്ത് പി.കെ സീതി കോയ തങ്ങളുടെയും ഷെമീറ ബീവിയുടെയും മകനാണ് ശുഹൈദ്.
എസ്.എസ്.എൽ.സിക്ക് ശേഷം കളിയിലെ മികവ് തിരിച്ചറിഞ്ഞ അറഫ സ്‌കൂൾ ചെയർമാൻ കെ.എസ് ഹംസ പഠനവും പരിശീലനവും ഏറ്റെടുത്തു. നിലവിൽ ഡിഗ്രി പഠനത്തിനൊപ്പം ബംഗളൂരുവിൽ പരിശീലനം നടത്തുന്നുണ്ട് ഈ 19കാരൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |