
തൃശൂർ: മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ നൽകുക, ഓണത്തിന് മുൻപ് ഉത്സവബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ ഓഗസ്റ്റ് 20 ന് ജില്ലയിലെ മുഴുവൻ പഞ്ചായത്ത് ഓഫീസുകളിലേക്കും മാർച്ച് നടത്തും. തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ ശിൽപ്പശാലയാണ് തീരുമാനം എടുത്തത്.
സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. തങ്കം അദ്ധ്യക്ഷയായി. എം. രേണുകുമാർ, പി.ജെ. ഷാനവാസ് എന്നിവർ ക്ലാസെടുത്തു. എ.എസ്. ദിനകരൻ, എം. സുലൈമാൻ, സാവിത്രി സദാനന്ദൻ, കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് എം.കെ. പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |