SignIn
Kerala Kaumudi Online
Saturday, 08 August 2026 4.01 AM IST

ഗുരുദർശന പുരസ്‌കാരം കെ.സച്ചിദാനന്ദന്

z

തൃശൂർ:മേത്തല ശ്രീനാരായണ സമാജത്തിന്റെ 30-ാം ഗുരുദർശന പുരസ്‌കാരം കവി പ്രൊഫ.കെ. സച്ചിദാനന്ദന്. സാഹിത്യമേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് അവാർഡ്. 25,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. 2026 ആഗസ്റ്റ് 28ന് ശ്രീനാരായണഗുരു ജയന്തിദിനത്തിൽ രാവിലെ 9ന് മേത്തല ശ്രീനാരായണ സമാജം ചള്ളിയിൽ കൃഷ്ണൻ സ്മാരക ഹാളിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും. മന്ത്രി ഒ.ജെ.ജനീഷ് ഉദ്ഘാടനം ചെയ്യും. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും.വാർത്താസമ്മേളനത്തിൽ സമാജം പ്രസിഡന്റ് അഡ്വ.എം.ബിജുകുമാർ, വൈസ് പ്രസിഡന്റ് ടി.എസ്.സജീവൻ, ട്രഷറർ കെ.ആർ.അമ്പിളികുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL