
തൃശൂർ: കേന്ദ്രത്തിന്റെ തൊഴിലാളികർഷക വിരുദ്ധ നയങ്ങൾക്കെതിരെ ദേശവ്യാപകമായി ആഗസ്റ്റ് 10നു നടക്കുന്ന ജയിൽ നിറയ്ക്കൽ സമരം വിജയിപ്പിക്കണമെന്ന് സംയുക്ത കർഷക കർഷത്തൊഴിലാളി ട്രേഡ് യൂണിയൻ സംയുക്ത വേദി. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷക ദ്രോഹ നയങ്ങൾ ഉപേക്ഷിക്കുക എന്നിവയാണ് ആവശ്യങ്ങൾ. പട്ടാളം റോഡ് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ രാവിലെ എട്ടിന് ആരംഭിക്കുന്ന ഉപരോധം അറസ്റ്റ് ചെയ്യുന്നതുവരെ തുടരും.കർഷക സംഘം ജില്ലാ സെക്രട്ടറി എ.എസ്.കുട്ടി,കർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്യും.പി.കെ.ഷാജൻ,കെ.കെ. രാജേന്ദ്രബാബു,രാകേഷ് കണിയാംപറമ്പിൽ,വി.എസ്.പ്രിൻസ്,കെ.എസ്.ജോഷി,എ.എസ്.രാധാകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |