
തൃശൂർ: കനത്ത മഴയെത്തുടർന്ന് വിവിധ താലൂക്കുകളിലായി 5ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നിലവിൽ 34 കുടുംബങ്ങളിലെ 44 പുരുഷന്മാരും 40 സ്ത്രീകളും 20 കുട്ടികളും ഉൾപ്പെടെ104 പേരാണ് ക്യാമ്പുകളിലുള്ളത്. 17 പേർ മുതിർന്ന പൗരന്മാരാണ്. തൃശൂർ താലൂക്കിൽ 3ക്യാമ്പുകളാണുള്ളത്. കണിമംഗലം വില്ലേജിലെ നെടുപുഴ ഗവ.പോളിടെക്‌നിക്കിലെ ക്യാമ്പിൽ 15 കുടുംബങ്ങളിലെ 47 പേരുണ്ട് (24 പുരുഷന്മാർ, 14 സ്ത്രീകൾ, 9 കുട്ടികൾ, 10 മുതിർന്ന പൗരന്മാർ). ചേർപ്പ് വില്ലേജിലെ ജി.വി.എച്ച്.എസ് ചേർപ്പ് ക്യാമ്പിൽ 11 കുടുംബങ്ങളിലെ 29 പേരും (10 പുരുഷന്മാർ, 16 സ്ത്രീകൾ, 3 കുട്ടികൾ), കുറുമ്പിലാവ് വില്ലേജിലെ ജി.എൽ.പി.എസ് കുറുമ്പിലാവ് ക്യാമ്പിൽ 4 കുടുംബങ്ങളിലെ 14 പേരും (3 പുരുഷന്മാർ, 6 സ്ത്രീകൾ, 5 കുട്ടികൾ, 2 മുതിർന്ന പൗരന്മാർ) കഴിയുന്നു. മുകുന്ദപുരം താലൂക്കിൽ രണ്ട് ക്യാമ്പുകളുണ്ട്. തോട്ടിപ്പാൽ വില്ലേജിലെ ജി.ഐ.പി.എസ് പറപ്പൂക്കര ക്യാമ്പിൽ 2 കുടുംബങ്ങളിലെ 9 പേരെയും (5 പുരുഷന്മാർ, 3 സ്ത്രീകൾ, 1 കുട്ടി, 2 മുതിർന്ന പൗരന്മാർ), ഇരിങ്ങാലക്കുട വില്ലേജിലെ ജവഹർ നഗർ പകൽ വീടിൽ 2 കുടുംബങ്ങളിലെ 5 പേരെയുമാണ് (2 പുരുഷന്മാർ, 1 സ്ത്രീ, 2 കുട്ടികൾ, 3 മുതിർന്ന പൗരന്മാർ) മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
പുത്തൂർ സുവോളജിക്കൽ പാർക്ക് തോണിപ്പാറ റോഡിൽ ആനക്കുഴി അങ്കണവാടിയുടെ എതിർവശത്ത് മരങ്ങൾ കടപുഴകി ചെരിഞ്ഞു. ഉയർന്ന പ്രദേശത്തെ മരങ്ങൾ ഒന്നിന് മുകളിൽ ഒന്നായി വലിയ ശബ്ദത്തോടെ ചെരിയുകയായിരുന്നു. നിലംപതിച്ചിട്ടില്ല. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കാരണം വ്യക്തമല്ല. പ്രദേശത്തെ 6കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പൊലീസും പഞ്ചായത്ത് അംഗങ്ങളും എത്തിയാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |