SignIn
Kerala Kaumudi Online
Saturday, 08 August 2026 4.01 AM IST

അമലയിൽ മുലയൂട്ടൽ വാരാചരണത്തിന് സമാപനം

amala

തൃശൂർ: അമല മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗം മുലയൂട്ടൽ വാരാചരണത്തോട് അനുബന്ധിച്ച് നടന്ന വിവിധ പരിപാടികളുടെ സമാപന സമ്മേളനം അമല ജോയിന്റ് ഡയറക്ടർ ഫാ. ജയ്‌സൺ മുണ്ടൻമാണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, ശിശുരോഗ വിഭാഗം മേധാവി ഡോ. കല്യാണി പിള്ള, നിയോനേറ്റോളജിസ്റ്റ് ഡോ. രോഹിത്, ഡോ. സിസ്റ്റർ ജൂലിയ, ഡോ. രേഷ്മ, പീഡിയാട്രിക് സർജൻ ഡോ. ശ്രീകാന്ത്, പീഡിയാട്രീഷ്യന്മാരായ ഡോ. സുനിൽ കെ. മേനോൻ, ഡോ. ദേവിക എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിശിഷ്ട സേവനം കാഴ്ചവച്ച നിയോനേറ്റൽ, പീഡിയാട്രിക് ഐ.സി.യു, ലേബർ റൂം എന്നിവിടങ്ങളിലെ നഴ്‌സുമാരെ ആദരിച്ചു. വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ്, റീൽസ്, ലോഗോ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL