
തൃശൂർ: കേരളവർമ്മ കോളേജ് യൂണിയൻ മുൻ ചെയർമാനായിരുന്ന പി.വി.സന്ദേശിന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. സന്ദേശ് നേതൃത്വം നൽകിയ ഹരിതം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 'സന്ദേശ് സ്മൃതി' എന്ന പേരിൽ നടത്തിയ സമ്മേളനം ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.
ഓർമപുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. സന്ദേശിന്റെ മകൾ ഋതുപർണ്ണ പുസ്തകം ഏറ്റുവാങ്ങി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം ടി.ശശിധരൻ അദ്ധ്യക്ഷനായി. സന്ദേശ് സ്മാരക പ്രതിഭാ പുരസ്‌കാരം കേരളവർമ കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ഗോപിക നന്ദനയ്ക്കും വായനാ പുരസ്‌കാരം കൊടകര സഹൃദയ കോളേജ് അദ്ധ്യാപിക ഡോ.സ്വപ്‌ന.സി.കോമ്പത്തിനും കെ.രാജൻ എം.എൽ.എ സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |