
തൃശൂർ:ഡി.വൈ.എഫ്.ഐയുടെ പതിനാറാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു. നൂറുകണക്കിന് യുവാക്കളും സംഘാടകസമിതി ഭാരവാഹികളും പങ്കാളികളായി. 19,20,21,22ന് തൃശൂരിലാണ് സംസ്ഥാന സമ്മേളനം. ജില്ലയിൽ 2306 യൂണിറ്റ്, 211മേഖല, 18ബ്ലോക്ക് കേന്ദ്രങ്ങളിൽ പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ് വി.വസീഫ് മണ്ണുത്തിയിൽ പതാക ഉയർത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഗ്രീഷ്‌മ അജയ്‌ഘോഷ് തൃശൂരിലും ആർ.ശ്യാമ കൊടകരയിലും ജില്ലാ സെക്രട്ടറി കെ.എസ് റോസൽ രാജ് കുന്നംകുളം വെസ്റ്റിലും പ്രസിഡന്റ് പി.എച്ച് നിയാസ് കൊടുങ്ങല്ലൂരിലും ട്രഷറർ സുകന്യ ബൈജു തൃശൂരിലും പങ്കെടുത്തു. ആർ.എൽ ശ്രീലാൽ ഇരിങ്ങാലക്കുട, കെ.എസ് സെന്തിൽകുമാർ തൃശൂർ, ഡോ.ഫസീല തരകത്ത് പുഴയ്‌ക്കൽ എന്നിവിടങ്ങളിൽ പതാക ഉയർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |