SignIn
Kerala Kaumudi Online
Saturday, 15 August 2026 3.41 AM IST

'ഇന്ത്യ: പ്രശ്‌നങ്ങളും പ്രതിരോധവും' സംവാദം

s

തൃശൂർ: 'സമകാലിക ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിരോധവും' എന്ന വിഷയത്തിൽ ഇന്ന് വൈകിട്ട് 4ന് സാഹിത്യ അക്കാഡമി എം.ടി.ഹാളിൽ സംവാദസദസും നടക്കും. 'ദി ടെലഗ്രാഫ്' മുൻ പത്രാധിപർ ആർ. രാജഗോപാൽ, 'ദി ഹിന്ദു' സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് മിനി മുരിങ്ങത്തേരി എന്നിവർ വിഷയാവതരണം നടത്തുന്ന പരിപാടിയിൽ മുതിർന്ന പത്രപ്രവർത്തകൻ എൻ.പത്മനാഭൻ മോഡറേറ്ററാകും.

സെക്യൂലർ ഫോറം തൃശൂർ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കോലഴി ഗ്രാമീണ വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംവാദം. നഗരത്തിലെ 10കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പുറമെ യുവജന സംഘടനാ പ്രവർത്തകരും ജനപ്രതിനിധികളും പങ്കാളികളാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL