
തൃശൂർ: പൂരനഗരിക്ക് വിസ്മയക്കാഴ്ച്ച ഒരുക്കി തെക്കേ ഗോപുര നടയിൽ അത്തപൂക്കളം വിരിഞ്ഞു. സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ 18വർഷമായി അത്തപൂക്കളം ഒരുക്കുന്നു. ഇന്നലെ പുലർച്ചെ വടക്കുന്നാഥന്റെ നിയമവെടിക്ക് ശേഷം എം.കെ.കണ്ണൻ ആദ്യപൂക്കൾ അർപ്പിച്ചതോടെ 150ഓളം പ്രവർത്തകർ ചേർന്ന് പൂക്കളം പൂർത്തിയാക്കി. രാവിലെ 9.45ന് രാജൻ ജെ.പല്ലൻ എം.എൽ.എ പതാക ഉയർത്തി. 10ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രനും മേയർ ഡോ.നിജി ജസ്റ്റിനും ചേർന്ന് അത്തപ്പൂക്കള സമർപ്പണം നിർവഹിച്ചു. കിഴക്കുംപാട്ടുകര കുമ്മാട്ടി സംഘത്തിന്റെയും തൃശൂർ വാദ്യഗുരുകുലം വിദ്യാർത്ഥികളുടെ പഞ്ചാരിമേളവും അരങ്ങേറി. വൈകിട്ട് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.വി.ജയകുമാർ 'ദീപചാർത്ത്' ഉദ്ഘാടനം ചെയ്തു. വനിതകളുടെ കൈകൊട്ടിക്കളിയുമുണ്ടായി. മുൻ എം.എൽ.എ എം.കെ.കണ്ണൻ, ജനറൽ കൺവീനർ അഡ്വ.ഷോബി ടി.വർഗീസ്, ഡെപ്യൂട്ടി മേയർ എ.പ്രസാദ്, വി.കെ.രവീന്ദ്രൻ, കെ.കെ.സോമൻ, സി.എൻ.ചന്ദ്രൻ, സണ്ണി ചക്രമാക്കൽ, ഇ.എൻ.ഗോപി, ആർ.എച്ച്.ജമാൽ, ആനന്ദപ്രസാദ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |