
തൃശൂർ: കട്ടിലപ്പൂവത്തിന് അഭിമാനമായി കെ.എം.സജീവും ബേസിൽ ജേക്കബും. സുത്യർഹ സേവനത്തിനാണ് ഇരുവർക്കും മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചത്. 2002ൽ എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിൽ എക്സൈസ് ഗാർഡായി പ്രവേശിച്ചു.മികച്ച കേസുകൾ കണ്ടുപിടിച്ചതിന് എക്‌സൈസ് വകുപ്പിന്റെ എക്‌സലൻസ് മെഡൽ 2023ൽ ലഭിച്ചു. നിരവധി തവണ എക്‌സൈസ് കമ്മിഷണറുടെ ഗുഡ്സർവീസ് എൻട്രികളും നേടുകയുണ്ടായി. വിമുക്തി പ്രവർത്തനങ്ങളിലും സജീവമായിരുന്നു. നിലവിൽ തൃശൂർ ജില്ലാ എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റാണ്. കോതകുളം മർക്കോസ് ലീലാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ അനുപമ. മക്കൾ:യെലാന, ഇവാനോ. വനംവകുപ്പിലെ മികച്ച സേവനത്തിനാണ് ബേസിൽ ജേക്കബിനെ തേടി അംഗീകാരമെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |