
കൊടുങ്ങല്ലൂർ: ലയൺസ് ക്ലബ്ബ് ഓണത്തോടനുബന്ധിച്ച് അത്തം ദിനത്തിൽ ലിയോ ക്ലബ്ബുമായി സഹകരിച്ച് ലയൺസ് വില്ലേജിലെ എല്ലാ കുടുംബങ്ങൾക്കും ഓണക്കിറ്റ് വിതരണം ചെയ്തു. ലയൺസ് വില്ലേജിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ഡോ. രശ്മി കണ്ണൻ ഓണക്കിറ്റ് വിതരണം ചെയ്തു. സെക്രട്ടറി സെലിൻ നഷർബാൻ, ഡിസ്ട്രിക്ട് സെക്രട്ടറി ടി.ആർ. കണ്ണൻ, വില്ലേജ് ചെയർമാൻ രാജേഷ് മോഹൻ, ബൽറാം മോഹൻ, ലിയോ പ്രസിഡന്റ് അജ്ഞന സുജിത്, സെക്രട്ടറി അനോഷ്, ട്രഷറർ നസീം ഷാ തുടങ്ങിയവർ ലയൺസ് ക്ലബ്ബ് ഓണത്തോടനുബന്ധിച്ച് നടത്തിയ കിറ്റ് വിതരണത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |