
തൃശൂർ: അമലയിൽ പ്രവർത്തിക്കുന്ന ആബാ ചാരിറ്റബിൾ സൈസൈറ്റിയുടെ ആബാ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ് (25,001 രൂപ) മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എം.ഡിയും ചെയർമാനുമായ വി.പി. നന്ദകുമാറിന്. 22ന് ഉച്ചയ്ക്കുശേഷം മൂന്നിന് അമലയുടെ ബ്രദർ സേവ്യർ ഹാളിൽ നടക്കുന്ന ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അവാർഡ് സമ്മാനിക്കും. ചടങ്ങിന്റെ ഭാഗമായി പഠനത്തിൽ മികവ് പുലർത്തിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 30 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും നിർദ്ധനരായവർക്ക് ഓണക്കോടി വിതരണവുമുണ്ടാകും. വാർത്താ സമ്മേളനത്തിൽ ഫാ. ഡെൽജോ പുത്തൂർ, സി.എ. ജോസഫ്, ജോസഫ് വർഗീസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |