
തൃശൂർ: സോഷ്യൽ മീഡിയ കാലത്ത് പോരാട്ടത്തിൽ എല്ലാവരും തുല്യരാണെന്നും ആ പോരാട്ടത്തിൽ യുവാക്കൾക്ക് മുൻതൂക്കമുണ്ടെന്നും നടൻ പ്രകാശ് രാജ്. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വേട്ടക്കാരുടെ കൈകളിലുള്ള തോക്കുകളേക്കാൾ സോഷ്യൽ മീഡിയയെ അവർ ഭയക്കുന്നു. സോഷ്യൽ മീഡിയ കാലത്ത് ജന്തർ മന്ദിർ മാത്രമല്ല, നമ്മൾ എവിടെയാണോ അവിടമെല്ലാം പ്രതിഷേധ വേദിയാണ്. രാജ്യം വളരുന്നത് പൗരന്മാരുടെയും യുവജനങ്ങളുടെയും ചോദ്യങ്ങൾ ചോദിക്കാനുള്ള കഴിവ് കൊണ്ടു മാത്രമായിരിക്കുമെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു. ഞെട്ടിപ്പിക്കുന്നതാണ് സെന്റർ ഫോർ ഫിനാഷ്യൽ അക്കൗണ്ടബിലിറ്റി എന്ന കൂട്ടായ്മയുടെ കണ്ടെത്തൽ. എന്റെ കാലത്ത് ഒരു മാറ്റവും ഉണ്ടാകില്ല, ഫാസിസ്റ്റുകളെ താഴെയിറക്കാൻ എളുപ്പമല്ല. എന്നാൽ ഒരു അവബോധം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. നീതിക്ക് വേണ്ടിയും മെച്ചപ്പെട്ട സമൂഹം സൃഷ്ടിക്കാനുമാണ് പോരാട്ടം താൻ ജീവിതചര്യയായി മാറ്റുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. ഈ പോരാട്ടം വിജയിക്കുമ്പോൾ ഞാനും ഇതിനൊപ്പം ഉണ്ടായിരുന്നുവെന്ന് ഓർമ്മിക്കപ്പെട്ടാൽ മാത്രം മതി. ഒരു പത്ത്, പതിനഞ്ച് വർഷമേ എനിക്ക് ജീവിതമുള്ളൂ, എന്നാൽ 40 - 50 വർഷം നിങ്ങൾക്ക് മുൻപിലുണ്ട്. എന്റെ പ്രായക്കാർ ഈ രാജ്യത്തിനുണ്ടാക്കിയ നഷ്ടങ്ങൾ നികത്തേണ്ടത് നിങ്ങൾ യുവാക്കളുടെ ഉത്തരവാദിത്വമാണെന്നും പ്രകാശ് രാജ് പറഞ്ഞു. 2018ൽ കൊൽക്കത്തയിൽ നടന്ന ഡി.വൈ.എഫ്.ഐ സമ്മേളനം ഉദ്ഘാടനം ചെയ്തതും ഡി.വൈ.എഫ്.ഐയുമായുള്ള ആത്മബന്ധവും പ്രകാശ് രാജ് പ്രസംഗത്തിനിടെ ഓർത്തെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |