SignIn
Kerala Kaumudi Online
Friday, 21 August 2026 2.34 AM IST

പൂമംഗലം പടിയൂർ കോൾ വികസനം നിവേദനം നൽകി

d

ഇരിങ്ങാലക്കുട: പൂമംഗലം കോൾ മേഖലയിലെ തരിശ് കിടക്കുന്ന പാടശേഖരങ്ങൾ തരിശു രഹിതമാക്കാനുള്ള നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പടിയൂർ പൂമംഗലം കോൾ കർഷക സംഘം ഭാരവാഹികൾ തോമസ് ഉണ്ണിയാടൻ എം.എൽ.എക്ക് നിവേദനം നൽകി. ഇതിനവശ്യമായ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും മോട്ടോർ സ്ഥാപിക്കാൻ ആവശ്യമായ മോട്ടോർ ഷെഡ്, സ്ലൂയിഡ് കം ബ്രിഡ്ജ്, പറക്കുഴി എന്നിവ നിലവിലുള്ള പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലാത്തതാണ്. ഇവ നിർമ്മിക്കാനാവശ്യമായ തുക എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരവാഹികളായ പ്രസിഡന്റ് കെ.വി ജിനാരാജ ദാസൻ, സെക്രട്ടറി കെ.ആർ മണി, ട്രഷറർ വി.എസ് ബൈജു എന്നിവരാണ് നിവേദനം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL