
തൃശൂർ: സംസ്ഥാന സർക്കാരിന്റെ 100ദിന കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാന പട്ടികജാതി - വർഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനവും വായ്പാ വിതരണ മേളയും ഇന്ന് ഉച്ചയ്ക്ക് 2ന് തൃശൂർ കെ.കരുണാകരൻ സ്മാരക ടൗൺ ഹാളിൽ നടക്കും. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ.തുളസി ഉദ്ഘാടനം നിർവഹിക്കും. രാജൻ ജെ.പല്ലൻ എം.എൽ.എ അദ്ധ്യക്ഷനാകും.
ശുചീകരണ തൊഴിലാളികൾക്കും ആശ്രിതർക്കുമായി നടപ്പിലാക്കുന്ന പുതിയ വായ്പാ പദ്ധതി,3പുതിയ സബ് ഓഫീസുകളുടെയും രണ്ട് മൈക്രോ ഓഫീസുകളുടെയും പ്രഖ്യാപനം, 'ഇന്ദിരാ ജ്യോതി' എന്നീ പദ്ധതികൾ പരിപാടിയിൽ മന്ത്രി പ്രഖ്യാപിക്കും. ഇവാൻ ബേസ്ഡ് റീപേയ്‌മെന്റ് സിസ്റ്റത്തിന്റെ ഉദ്ഘാടനം കോർപ്പറേഷൻ മേയർ ഡോ.നിജി ജസ്റ്റിൻ നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |