
തൃശൂർ: വൃഷ്ടിപ്രദേശങ്ങളിൽ മഴ ലഭിച്ചതിനാൽ പീച്ചി ഡാമിലെ ജലനിരപ്പ് ക്രമമായി ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ തുറന്നും, കെ.എസ്.ഇ.ബി ചെറുകിട വൈദ്യുതി ഉൽപ്പാദനനിലയം വഴിയും മണലിപ്പുഴയിലേക്ക് വെള്ളമൊഴുക്കുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകി. ഇന്ന് രാവിലെ 11 ന് രണ്ട് ഇഞ്ച് വീതം തുറക്കും. ഇതോടൊപ്പം കെ.എസ്.ഇ.ബി ചെറുകിട വൈദ്യുത ഉൽപ്പാദന നിലയം വഴിയും വെള്ളം പുഴയിലേക്ക് ഒഴുക്കും. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് 4 സ്പിൽവേ ഷട്ടറുകളും 2 ഇഞ്ച് (5 സെന്റീ മീറ്റർ) കൂടി ഉയർത്തി ആകെ 4 ഇഞ്ച് (10 സെന്റീമീറ്റർ) ഉയർത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |