
തൃശൂർ : പ്രതിപക്ഷ ഉപനേതാവ് സി.പി.ഐ അവകാശവാദം ഉന്നയിച്ചത് എൽ.ഡി.എഫ് സംസ്ഥാന സമിതിയിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ടതാണെന്നും അതോടെപ്പം ആർ.ജെ.ഡി ഉന്നയിച്ച കാര്യങ്ങളും പരിഹരിക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി. സി.പി.ഐ.യുടെ അംഗബലത്തെ സംബന്ധിച്ച് മുതിർന്ന നേതാക്കൾ പരസ്യമായി അധിക്ഷേപിച്ചത് ശരിയായില്ല. കീഴ് വഴക്കങ്ങൾക്കനുസരിച്ചല്ല എൽ.ഡി.എഫ് മുന്നോട്ട് പോകേണ്ടത്. സാഹചര്യങ്ങൾക്കനുസരിച്ച് ഉചിതമായ മാറ്റങ്ങളും ആവശ്യമാണ്. ആർ.ജെ. ഡി ഇടതുമുന്നണിയിലെ മൂന്നാമത്തെ പ്രാധാന്യമുള്ള നിയമസഭാ അംഗമുള്ള രാഷ്ട്രീയ കക്ഷിയാണ്. 2027 ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അർഹതപ്പെട്ട സീറ്റ് ലഭിച്ചേമതിയാകുവെന്നും യൂജിൻ മോറേലി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |