
തൃശൂർ: കേരളത്തിലെ ആദ്യ ബീച്ച് ഒബ്സ്റ്റക്കിൾ റേസായ ഗ്ലേഡ് റണ്ണർ 13ന് സ്വപ്നതീരം ബീച്ചിൽ നടക്കും. പുലർച്ചെ 5.30 ന് മത്സരങ്ങൾക്ക് തുടക്കമാകും. രണ്ടു കിലോമീറ്റർ ദൈർഘ്യമുള്ള റേസിൽ 12 വിഭാഗങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുക. കായികം, ഫിറ്റ്‌നസ്, സമൂഹപങ്കാളിത്തം എന്നിവയിലൂടെ യുവാക്കളെ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷനും പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കും:www.thegladerunner.com ഫോൺ: 7356968625. വാർത്താസമ്മേളനത്തിൽ മുഹമ്മദ് സെയ്ഫിസ്, സാഗർ തൃഷ്ണാത്ത് സുധീർ, അൻവർ റഹ്മാൻ, കാർത്തിക്, ഇഷാന ഷാജഹാൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |