SignIn
Kerala Kaumudi Online
Thursday, 03 September 2026 3.29 AM IST

അദ്ധ്യാപകർക്ക് സൗജന്യ ആരോഗ്യപരിശോധന

photo

ഒല്ലൂക്കര: അദ്ധ്യാപക ദിനാചരണത്തോടനുബന്ധിച്ച് ഒല്ലൂക്കര ഇസാഫ് പ്രൈം കെയർ മൾട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്കിൽ സെപ്തംബർ 5, 6 തീയതികളിൽ അദ്ധ്യാപകർക്കായി സൗജന്യ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു. രക്തസമ്മർദ്ദം (ബി.പി), രക്തത്തിലെ പഞ്ചസാരയുടെ അളവ് (ജി.ആർ.ബി.എസ്), കൊളസ്‌ട്രോൾ, തൈറോയ്ഡ്, കണ്ണ് പരിശോധന എന്നിവയുൾപ്പെട്ട സമഗ്ര പാക്കേജും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ക്യാമ്പിൽ ലഭ്യമാകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 അദ്ധ്യാപകർക്കാണ് ഈ അവസരം ലഭിക്കുകയെന്ന് അധികൃതർ അറിയിച്ചു. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 90379 21623, 95672 78187 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL