SignIn
Kerala Kaumudi Online
Wednesday, 17 June 2026 1.05 AM IST

നവജാതശിശു പരിപാലന ദേശീയ സമ്മേളനം

child

തൃശൂർ: ആരോഗ്യ രംഗത്തെ പ്രൊഫഷനൽസിനായി സംഘടിപ്പിക്കുന്ന നവജാതശിശു പരിപാലന ദേശീയ സമ്മേളനം സെപ്തംബർ 3, 4 തിയതികളിൽ നടക്കും. ഡോക്ടർമാർ, സൈക്കോളജിസ്റ്റുകൾ, ഒക്യൂപേഷനൽ, ഫിസിയോ, ഡെവലപ്‌മെന്റൽ, സ്പീച്ച് തെറാപ്പിസ്റ്റുകൾ എന്നിവർക്ക് കോൺഫറൻസിൽ പങ്കെടുക്കാം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനും (നിപ്മർ) അസോസിയേഷൻ ഒഫ് നിയോനാറ്റൽ തെറാപ്പിസ്റ്റും(എ.എൻ.ടി) സംയുക്തമായാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 25ന് മുൻപ് രജിസ്റ്റർ ചെയ്യണം.
നവജാത ശിശു പരിചരണം സംബന്ധിച്ച പ്രബന്ധാവതരണവും സമഗ്ര വിലയിരുത്തൽ പ്രവർത്തനങ്ങളുമാകും കോൺഫറൻസിന്റെ പ്രധാന സവിശേഷത. നിയോനാറ്റൽ തീവ്രപരിചരണം (എൻ.ഐ.സി.യു), പൊസിഷനിംഗ് ആൻഡ് ഫീഡിംഗ് ടെക്‌നിക്ക്‌സ്, സെൻസറി ആൻഡ് ന്യൂറോ ബിഹേവിയറൽ ഓർഗനൈസിംഗ്, ഫാമിലി കെയർ എൻ.ഐ.സി.യു, പോസ്റ്റ് എൻ.ഐ.സി.യു കെയർ എന്നീ മേഖലകൾ സംബന്ധിച്ച് ദേശീയ അന്തർദേശീയ പ്രൊഫഷനലുകൾ അനുഭവങ്ങൾ പങ്കുവയ്ക്കും. തുടർന്ന് പാനൽ ചർച്ചയും നടക്കും. വിശദവിവരങ്ങൾക്ക്: www.nipmr.org.in , www.neonataltherapy.org

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL