
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ ഫിനാൻസ് ഫോർ മീഡിയം എന്റർപ്രൈസസ് 360ഡിഗ്രി ശിൽപ്പശാല സംഘടിപ്പിച്ചു. ബിസിനസുകാർ, സംരംഭകത്വത്തിന് തയ്യാറെടുക്കുന്നവർ, രണ്ടാം തലമുറ ബിസിനസ് ഉടമകൾ തുടങ്ങിയവർക്ക് ചെലവ് ചുരുക്കാനുള്ള സാമ്പത്തിക ക്രമീകരണം, ലാഭം വർദ്ധിപ്പിക്കാനുള്ള മാർഗങ്ങൾ, മൂലധന നിർവഹണം, ബിസിനസുകളുടെ മൂല്യം കണ്ടെത്തൽ, ബാങ്കുകളുടെ ധനസഹായം ലഭ്യമാകുന്ന വഴികൾ, സർക്കാരിന്റെ സബ്‌സിഡികളും ഗ്രാന്റുകളും, ബിസിനസ് തുടർച്ചകൾ, നികുതി രീതികൾ അറിയുക തുടങ്ങിയ വിഷയങ്ങളാണ് ശിൽപ്പശാലയിൽ കൈകാര്യം ചെയ്തത്. പനമ്പിള്ളി നഗർ കേരള മാനേജ്‌മെന്റ് ഹൗസിൽ നടന്ന ശിൽപ്പശാല കേരള ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ് വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് ബിസിനസ് ബാങ്കിംഗ് എ.വി.പി റിഞ്ചു കുര്യൻ വർഗീസ്, വർമ്മ ആൻഡ് വർമ്മ ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് സീനിയർ പാർട്ണർ വിവേക് കൃഷ്ണഗോവിന്ദ്, സീനിയർ പാർട്ണർ രാധേഷ് എൽ. ഭട്ട് എന്നിവർ പങ്കെടുത്തു.
കെ.എം.എ മാനേജ്‌മെന്റ് എഡ്യൂക്കേഷൻ പ്രോഗ്രാം ചെയർപേഴ്‌സൺ ഡോ. രാധ തേവന്നൂർ, കെ.എം.എ മുൻ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ഫിൻലാന്റ് സർവീസസ് സീനിയർ പാർട്ണർ ടോണി സാജൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |