കൊച്ചി: പത്ത് ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ(ഇ.വി) റോഡ് നികുതി അഞ്ച് ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായി കുറച്ചു. അതേസമയം പത്ത് മുതൽ 15 ലക്ഷം രൂപ വരെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതി അഞ്ച് ശതമാനമായി തുടരും. 15 മുതൽ 20 ലക്ഷം രൂപ വരെയുള്ള ഇ.വിയുടെ നികുതി എട്ട് ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമായി കുറയും. 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ വിലയുള്ള ഇ.വിയുടെ നികുതി പത്ത് ശതമാനമായി നിലനിറുത്തി. അതേസമയം 40 ലക്ഷം രൂപയിലധികം വിലയുള്ള ഇ.വികളുടെ നികുതി പത്തിൽ നിന്ന് 15 ശതമാനമായി വർദ്ധിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |