SignIn
Kerala Kaumudi Online
Saturday, 20 June 2026 2.11 AM IST

ബഡ്ജറ്റ് സ്വാഗതാർഹം: ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്  അസോ.

കൊച്ചി: സംസ്ഥാനത്ത് പാചകകല ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനത്തെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സ്വാഗതം ചെയ്തു. പാചകകലയേയും രുചികളേയും ലോകത്തിനു പരിചയപ്പെടുത്താൻ ഇതു സഹായകമാകും. ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുന്നതും വലിയ മാറ്റമുണ്ടാക്കും. ഇടത്തരം-ചെറുകിട ഹോട്ടലുകാർക്കും ഇതിന്റെ ഗുണമുണ്ടാകും. ഹോട്ടൽ മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയായ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾക്ക് ഫണ്ട് അനുവദിച്ചതും സ്വാഗതാർഹമാണെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360