നെടുമ്പാശേരി: കേരളത്തിലെ വ്യോമയാന മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതും നിക്ഷേപവും തൊഴിലവസരങ്ങളും വികസനവും വർദ്ധിപ്പിക്കുന്നതാണ് സംസ്ഥാന ബഡ്ജറ്റ്. സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള ജനറൽ ഏവിയേഷൻ മേഖലയ്ക്കായി 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പൈലറ്റ് പരിശീലന-ഫ്ലൈറ്റ് സിമുലേഷൻ കേന്ദ്രങ്ങൾ, മെയിന്റനൻസ്, റിപ്പയർ ആൻഡ് ഓവർഹോൾ (എം.ആർ.ഒ.) സൗകര്യങ്ങളുടെ വികസനം, ഗ്ലോബൽ കൺവെൻഷൻ സെന്റർ, ഗ്രീൻ ഹൈഡ്രജൻ ഹബ്, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം തുടങ്ങിയ പദ്ധതികളാണ് നിർദേശിച്ചിരിക്കുന്നത്. എം.ആർ.ഒ മേഖലയിലെ വികസനം വിമാനങ്ങളുടെ അറ്റകുറ്റപ്പണി, സാങ്കേതിക പരിപാലന സേവനങ്ങളിൽ കേരളത്തിന്റെ ശേഷി വർധിപ്പിക്കുന്നതിനും അനുബന്ധ വ്യവസായങ്ങളുടെ വളർച്ചയ്ക്ക് കരുത്താകും.
തൊഴിലവസരം സൃഷ്ടിക്കും: എസ്. സുഹാസ്
സംസ്ഥാന ബഡ്ജറ്റ് വ്യോമയാന മേഖലയുടെ സമ്പദ്‌വ്യവസ്ഥയിൽ ഗണ്യമായ മാറ്റം സൃഷ്ടിക്കുമെന്ന് സിയാൽ എം.ഡി എസ്. സുഹാസ് പറഞ്ഞു. ടൂറിസം, ഹോസ്‌പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, വ്യാപാരം, മറ്റ് അനുബന്ധ സേവന മേഖലകളിലായി ഏകദേശം ആറ് അധിക തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
200 കോടി രൂപയുടെ നിക്ഷേപം നേരിട്ടും പരോക്ഷമായും ഏകദേശം 5,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചേക്കാം. വ്യോമയാന മേഖലയ്ക്ക് ബഡ്ജറ്റിൽ നൽകിയിരിക്കുന്ന പ്രത്യേക പരിഗണന കേരളത്തെ രാജ്യത്തെ പ്രമുഖ വ്യോമയാന-എയ്റോസ്‌പേസ് കേന്ദ്രങ്ങളിലൊന്നായി മാറ്റുമെന്ന് എസ്. സുഹാസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |