കൊച്ചി: ചെറുകിട വ്യവസായ മേഖലയുടെ വികസനം ലക്ഷ്യമിടുന്ന സംസ്ഥാന ബഡ്‌ജറ്റ് സ്വാഗതാർഹമാണെന്ന് കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീനും ജനറൽ സെക്രട്ടറി ജോസഫ് കടയും പറഞ്ഞു. വ്യവസായവും ധാതുക്കളും മേഖലയ്ക്ക് മൊത്തം 1558 രൂപ നീക്കിവെച്ചിട്ടുണ്ട്. പുതിയ ചെറുകിട സംരംഭകരുടെ വികസനത്തിനായി കേരള എം. എസ്. എം. ഇ. ഗ്രോത്ത് സ്കീം പ്രഖ്യാപിച്ചതും നേട്ടമാകും. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന സംരംഭകർക്ക് റിവോൾവിംഗ് ഫണ്ട്, ടെക്നോളജി ഫണ്ട്, ചാലഞ്ച് ഫണ്ട്, എന്നീ പദ്ധതികൾക്ക് 100 കോടി വകയിരുത്തിയതും മികച്ച നീക്കമാണ്. ലോജിസ്റ്റിക് പാർക്കുകൾ, ഫീഡ് വെയർ ഹൗസിംഗ് സോണുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം, ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനു സഹായകരമായ " ഇൻവെസ്റ്റ് കേരള' പദ്ധതി , ആറ് ശതമാനം പലിശ നിരക്കിൽ കെ. എഫ്. സി. യിൽ നിന്നുള്ള വായ്പാ പദ്ധതി തുടങ്ങിയവ വ്യവസായ മേഖലയുടെ വളർച്ചയ്ക്കു സഹായകരമാകും. പെരുമ്പാവൂരിൽ ഗ്ലോബൽ ഫർണീച്ചർ ഹബ്ബ് സ്ഥാപിക്കാൻ 10 കോടി രൂപ നീക്കിവെച്ചത് പ്ലൈവുഡ് - ഫർണീച്ചർ മേഖലയുടെ വികസനത്തിന് സഹായകരമാകും.
പ്രളയ നികുതി കുടിശികക്കാർക്ക് പലിശയും,പിഴ പലിശയും ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി, 50000 രൂപയ്ക്ക് മുകളിലും 2 ലക്ഷത്തിനു താഴെയുള്ള ജി. എസ്. ടിയ്ക്ക് മുമ്പുള്ള നികുതി കുടിശികക്കാരുടെ മുഴുവൻ തുകയും എഴുതിതള്ളുമെന്ന പ്രഖ്യാപനം എന്നിവ ഈ മേഖലയിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് വളരെ ആശ്വാസകരമാണെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |