
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ആദ്യ ബഡ്‌ജറ്റ് കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ഊർജം പകരുന്നതാണെന്ന് നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി. യുവ സംരംഭകർക്ക് ഉൾപ്പെടെ വലിയ പ്രതീക്ഷ നൽകുന്നതാണ് പ്രഖ്യാപനങ്ങൾ. കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപം സൗഹൃദ സംസ്ഥാനമാക്കി മാറ്റാൻ സഹായിക്കും. ഇൻവെസ്റ്റ് കേരളം സെൽ, നിക്ഷേപാനന്തര പിന്തുണ എന്നിവ നൽകുന്ന ഏകജാലക സംവിധാനം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും പദ്ധതി വിജയവും ഉറപ്പുനൽകുന്ന പ്രത്യേക സാമ്പത്തിക മേഖലയായ സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോൺ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് പോലുള്ള പ്രഖ്യാപനങ്ങൾ പ്രവാസികൾക്കും നിക്ഷേപകർക്കും മികച്ച പിന്തുണ നൽകുന്നതാണ്. കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബ് ആക്കാനുള്ള തീരുമാനം വലിയ നിക്ഷേപങ്ങൾക്ക് വഴി തുറക്കും. വൺ കേരള കരുതൽ, ഇൻഷ്വറൻസ് പദ്ധതി ഉൾപ്പെടെയുള്ളവ ജനങ്ങളെ ചേർത്ത് പിടിക്കുന്ന ദീർഘവീക്ഷണത്തോടെയുള്ളതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |