SignIn
Kerala Kaumudi Online
Saturday, 20 June 2026 4.13 AM IST

സ്വർണ വ്യാപാരത്തിന് ഗ്ളോബൽ ഗോൾഡ് ഹബ്

abdul-nazar

കൊച്ചി: കേരളത്തെ സ്വർണ വിനിമയ കേന്ദ്രമാക്കി മാറ്റുന്നതിന് കൊച്ചി-തൃശൂർ ബെൽറ്റിൽ ഗ്ളോബൽ ഗോൾഡ് ഹബ് സ്ഥാപിക്കും. ഈ മേഖലയെ പ്രധാനപ്പെട്ട ആഭരണ നിർമ്മാണ ഇടനാഴിയായി ഉയർത്തുന്നതിന് സംസ്ഥാന സർക്കാർ പിന്തുണ നൽകും. സ്വർണ വിനിമയ കേന്ദ്രവും ആഭരണ നിർമ്മാണ പാർക്കും സ്ഥാപിക്കും. യുവാക്കളെ സ്വർണാഭരണ ഡിസൈനർമാരും നിർമ്മാതാക്കളുമായി മാറ്റുന്നതിന് ആവശ്യമായ പരിശീലനം നൽകും. പദ്ധതിക്കായി പത്ത് കോടി രൂപ വകയിരുത്തി.

സ്വർണ വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുകയും ചേർത്തുപിടിക്കുകയും ചെയ്യുന്ന ബഡ്‌ജറ്റാണെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് യൂണിയൻ പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. നികുതി ഇന്റലിജൻസ് വിഭാഗം രൂപീകരിക്കാനുള്ള തീരുമാനവും സ്വാഗതാർഹമാണ്.

തൃശൂരിനെയും കൊച്ചിയെയും ബന്ധിപ്പിച്ച് കേരളത്തെ രാജ്യത്തെ വലിയ സ്വർണാഭരണ ഹബാക്കി മാറ്റുന്നതിനുള്ള പദ്ധതി ജുവലറി മേഖലക്ക് ഉണർവ് പകരും. കേരളത്തിന് പുറത്തുപോയ സ്വർണ നിർമ്മാതാക്കളെ തിരിച്ചുകൊണ്ടുവരാൻ നടപടി സഹായകമാകും.

അഡ്വ. എസ് അബ്ദുൽ നാസർ

ജനറൽ സെക്രട്ടറി
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് യൂണിയൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360