SignIn
Kerala Kaumudi Online
Thursday, 02 July 2026 5.19 AM IST

വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 183.5 രൂപ കുറച്ചു

gas

കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപ കുറച്ചു.

പൊതുമേഖല എണ്ണക്കമ്പനികളുടെ തീരുമാനം ഹോട്ടലുകൾക്കും കാറ്ററിംഗ് സ്ഥാപനങ്ങൾക്കുമടക്കം ആശ്വാസമാകും. ഇറാൻ യുദ്ധം അവസാനിച്ചതോടെ ക്രൂഡോയിൽ വില കുറഞ്ഞതും ഇന്ധന ലഭ്യത മെച്ചപ്പെട്ടതുമാണ് കാരണം. തിരുവനന്തപുരത്ത് വാണിജ്യ എൽ.പി.ജി സിലണ്ടറിന്റെ വില 2971.50 രൂപയായി. കൊച്ചിയിൽ 2951 രൂപയും കോഴിക്കോട്ട് 2983 രൂപയുമായി.

വിലക്കുറവ് ഇന്നലെ പ്രാബല്യത്തിലായി. അഞ്ച് കിലോയുടെ ഫ്രീ ട്രേഡ് എൽ.പി.ജി (എഫ്.ടി.എൽ) സിലിണ്ടറിന്റെ വില 13 രൂപ കുറഞ്ഞ് 811 രൂപയായി. നടപ്പുവർഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറയ്ക്കുന്നത്. ഗാർഹിക പാചക വാതകത്തിന്റെ വിലയിൽ മാറ്റമുണ്ടാകില്ല. യുദ്ധം ആരംഭിച്ച ശേഷം 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 1,200 രൂപ വർദ്ധിപ്പിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360