
കൊച്ചി: ഫിൻടെക് സ്റ്റാർട്ടപ്പായ ഐ.വി.ബി.എം പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ഓഫീസ് ഇൻഫോപാർക്ക് ഫേസ് രണ്ടിലെ ജ്യോതിർമയയിൽ പ്രവർത്തനം ആരംഭിച്ചു. ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ, സെസ് അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മിഷണർ വിനീത വിജയൻ, സെസ് സൂപ്രണ്ട് അനൂപ് അരവിന്ദൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. സ്ഥാപകൻ ജാഫർ സാദിഖ്, രാജു പി. നായർ തുടങ്ങിയവർ പങ്കെടുത്തു. കൊച്ചി മെട്രോയുടെ സൗത്ത് സ്റ്റേഷൻ കെട്ടിടത്തിലെ കോ വർക്കിംഗ് ഇടമായ ഐ ബൈ ഇൻഫോപാർക്കിലായിരുന്നു മുമ്പ് പ്രവർത്തിച്ചിരുന്നത്. ഫിൻടെക്, ബിസിനസ് കൺസൽട്ടൻസി, ഓഡിറ്റ് അക്കൗണ്ടിംഗ്, ഐ.ടി സേവനങ്ങളാണ് കമ്പനി നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |