വിലയിലെ കുതിപ്പ് നേട്ടമാക്കുന്നു
കൊച്ചി: രാജ്യത്തെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ(എന്‍.ബി.എഫ്.സി) സ്വര്‍ണ പണയ വായ്പകള്‍ മേയില്‍ 69.9 ശതമാനം വര്‍ദ്ധനയോടെ 3.30 ലക്ഷം കോടി രൂപയിലെത്തി. ഹൗസിംഗ് ഫിനാന്‍സ് കമ്പനികളടക്കം മികച്ച വളര്‍ച്ചയാണ് സ്വര്‍ണ വായ്പകളില്‍ നേടിയത്. എന്‍.ബി.എഫ്.സികളുടെ മൊത്തം വായ്പ 14.2 ശതമാനം ഉയര്‍ന്ന് 58.61 ലക്ഷം കോടി രൂപയായി. മൊത്തം വായ്പയുടെ 43 ശതമാനം വിഹിതവുമായി റീട്ടെയില്‍ മേഖലയാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം മേയില്‍ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ച് ഉപഭോക്താക്കള്‍ 1.94 ലക്ഷം കോടി രൂപയുടെ വായ്പകളാണ് വാങ്ങിയിരുന്നത്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പകളില്‍ 42 ശതമാനവും വാണിജ്യ റിയല്‍ എസ്റ്റേറ്റ് വായ്പകളില്‍ 40.2 ശതമാനവും വളര്‍ച്ചയുണ്ടായി. മൊത്തം റീട്ടെയില്‍ വായ്പകളില്‍ 19.5 ശതമാനം വര്‍ദ്ധനയുണ്ട്.
ശരാശരി സ്വര്‍ണ വായ്പാ തുക - 1.96 ലക്ഷം രൂപ
ഗോള്‍ഡ് മോണിറ്റൈസേഷന്‍ 2.0 വരുന്നു
വീടുകളിലും ലോക്കറുകളിലും നിഷ്‌ക്രിയമായി കിടക്കുന്ന സ്വര്‍ണ സമ്പത്ത് ഉപയോഗപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു. 2015ല്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ ആരംഭിച്ചെങ്കിലും കാര്യമായ വിജയമായില്ല. ഇത്തവണ ജുവലറികളെയും പങ്കാളികളാക്കി പദ്ധതി സജീവമാക്കുന്നതിനാണ് ആലോചന.
ജുവലറികളുടെ പങ്കാളിത്തമുണ്ടാകുന്നതോടെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ 2.0 രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ദീര്‍ഘ കാല ഗുണമാകുന്ന നയ പരിഷ്‌കാരമായി മാറും. - അഡ്വ. എസ് അബ്ദുല്‍ നാസര്‍, ജനറല്‍ സെക്രട്ടറി, കെ.ജി.എസ്.എം.എ
ബാങ്കുകള്‍ക്കും മികച്ച നേട്ടം
ബാങ്കുകളുടെയും എന്‍.ബി.എഫ്.സികളുടെയും സ്വര്‍ണ വായ്പകള്‍ അതിവേഗം വളരുകയാണെന്ന് ആഗോള വിവര വിശകലന ഏജന്‍സിയായ എക്സ്പീരിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പുതിയ സ്വര്‍ണ വായ്പകളുടെ മൂല്യം 84 ശതമാനം ഉയര്‍ന്നു. വിലയിലെ വര്‍ദ്ധന കാരണം ഉപഭോക്താക്കള്‍ക്ക് അധിക തുക ലോണായി ലഭിച്ചതാണ് നേട്ടമായത്. 2023 മാര്‍ച്ചില്‍ 6.3 ലക്ഷം കോടി രൂപയായിരുന്ന സ്വര്‍ണ വായ്പാ വിപണി നടപ്പുവര്‍ഷം മാര്‍ച്ചില്‍ 19.4 ലക്ഷം കോടി രൂപയായി കുതിച്ചുയര്‍ന്നു.
nbfcs having a good time in profit
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |