SignIn
Kerala Kaumudi Online
Saturday, 11 July 2026 2.27 AM IST

നീഷിൽ വിദ്യാർത്ഥി ക്ലബുകൾക്ക് തുടക്കം

nishal

കന്യാകുമാരി: വിദ്യാർത്ഥികളുടെ പഠനേതര പ്രവർത്തനങ്ങളിൽ മികവ് വരുത്താനായി നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ അഥവാ നീഷ് സർവകലാശാലയിൽ നടപ്പിലാക്കിയ ക്ലബ് ടു പോയിന്റ് ഒയ്ക്ക് (ക്ലബ് 2.0) വർണാഭമായ തുടക്കം. കന്യാകുമാരി ജില്ലയിൽ കുമാരകോവിലിൽ സ്ഥിതിചെയ്യുന്ന നീഷ് ക്യാമ്പസിലായിരുന്നു ചടങ്ങ്. നീഷ് വിഷൻ 2030ന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
നീഷിൽ നിലവിലുണ്ടായിരുന്ന ക്ലബുകളെ തീം അടിസ്ഥാനത്തിലെ അഞ്ച് ക്ലസ്റ്ററുകൾക്ക് കീഴിൽ 16 ക്ലബുകളായി പുനർവിന്യസിച്ചു. എല്ലാ ആഴ്ചകളിലും നടക്കുന്ന വിവിധ പരിപാടികളിലൂടെ കുട്ടികളിൽ പാരസ്പര്യം, നിത്യജീവിത പ്രാവീണ്യം എന്നിവ വളർത്തുകയാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് നീഷ് ചാൻസലർ എം.എസ്. ഫൈസൽ ഖാൻ പറഞ്ഞു.
ക്ലബുകളുടെ ഉദ്ഘാടനം വിദ്യാർത്ഥി കേന്ദ്രീകൃതമായ ക്ലാസ്‌മുറികൾക്ക് പുറത്തേയ്ക്ക് വളരുന്ന പുതിയ പഠനസംസ്‌കാരത്തിന്റെ മികച്ച ഉദാഹരണമായിരുന്നുവെന്ന് നീഷിൽ വിഷൻ 2030 നടപ്പാക്കുന്നതിൽ പ്രധാന പങ്കാളിയായ വല്ലത്ത് എഡ്യൂക്കേഷൻ മാനേജിംഗ് ഡയറക്ടർ ഡോ. കല്യാണി വല്ലത്ത് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CLUB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360