
കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പിന് റിസർവ് ബാങ്കിന്റെ പെർപെച്ച്വൽ ഓതറൈസ്ഡ് ഡീലർ കാറ്റഗറി-II ഫോറെക്സ് ലൈസൻസ് ലഭിച്ചു. ലൈസൻസ് ലഭിച്ചതോടെ വിദേശനാണ്യ വിനിമയം, ട്രേഡ് റെമിറ്റൻസ്, വിദേശ പഠന ആവശ്യങ്ങൾക്കുള്ള തുക കൈമാറ്റം തുടങ്ങിയ നിരവധി സേവനങ്ങൾ രാജ്യവ്യാപകമായി വിപുലമായി നൽകാൻ കമ്പനിക്ക് സാധിക്കും. നിശ്ചിത കാലയളവിനു ശേഷം പുതുക്കേണ്ടതില്ലാത്ത 'പെർപെച്ച്വൽ' ലൈസൻസായതിനാൽ കമ്പനിക്ക് തുടർച്ചയായി ഈ സേവനങ്ങൾ നൽകാനാകും. വിദേശ കറൻസി വിനിമയം, മൾട്ടി-കറൻസി ഫോറെക്സ് കാർഡുകൾ, എൽ.ആർ.എസ് റെമിറ്റൻസുകൾ, ഫാമിലി മെയിന്റനൻസ് റെമിറ്റൻസ്, ട്രേഡ് റെമിറ്റൻസ്, ഫോറെക്സ് ബിസിനസ് കോറസ്‌പോണ്ടന്റ് സേവനങ്ങൾ എന്നിവ ഇതിലൂടെ ലഭ്യമാകും. റീട്ടെയിൽ ഉപഭോക്താക്കൾ, എംഎസ്എംഇകൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, കോർപ്പറേറ്റുകൾ, വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾ, വിദേശയാത്രക്കാർ, എൻ.ആർ.ഐകൾ എന്നിവർക്ക് ഇനി മുതൽ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ഫോറെക്സ് സേവനങ്ങൾ പ്രയോജനപ്പെടുത്താം.
സുരക്ഷിതവും ഉപഭോക്തൃസൗഹൃദവുമായ ഫോറെക്സ് സേവനങ്ങൾ നൽകാൻ സാങ്കേതികവിദ്യയിലും വിതരണ ശൃംഖലയിലും കൂടുതൽ നിക്ഷേപം നടത്തുമെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് സി.ഇ.ഒ ഷാജി വർഗീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |