SignIn
Kerala Kaumudi Online
Thursday, 13 August 2026 1.40 AM IST

ജിയോമാർട്ട് ക്വിക്ക് ഗ്രാൻഡ് ഇൻഡിപെൻഡൻസ് സെയിൽ

jio

80% വരെ വിലക്കുറവ്

കൊച്ചി: ഗ്രോസറി മുതൽ ഇലക്ട്രോണിക്സ്,

ഫാഷൻ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്ക് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജിയോമാർട്ട് ക്വിക്ക് ഗ്രാൻഡ് ഇൻഡിപെൻഡൻസ് സെയിൽ ആരംഭിച്ചു. ആഗസ്റ്റ് 16 വരെ നടക്കുന്ന അഞ്ച് ദിവസത്തെ സെയിലിൽ വിവിധ ഉത്പന്നങ്ങൾക്കും പ്രമുഖ ബ്രാൻഡുകൾക്കും 80 ശതമാനം വരെ വിലക്കുറവുണ്ട്. ഗ്രോസറി, നിത്യോപയോഗ സാധനങ്ങൾ, ഇലക്ട്രോണിക്സ്, ഫാഷൻ, ഫെസ്റ്റീവ് വിഭാഗങ്ങളിലെ ഉത്പന്നങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജിയോമാർട്ട് ക്വിക്കിലൂടെ ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ ഓർഡർ ചെയ്ത് മിനിറ്റുകൾക്കുള്ളിൽ വീട്ടിലെത്തിക്കാനും സാധിക്കും. ഇതോടൊപ്പം തിരഞ്ഞെടുത്ത പേയ്‌മെന്റ് ഓപ്ഷനുകളിൽ അധിക ബാങ്ക് ഡിസ്കൗണ്ടുകളും ലഭ്യമാകും. വിലക്കുറവ് , വേഗത്തിലുള്ള ഡെലിവറി , അധിക ബാങ്ക് ഓഫറുകൾ എന്നിവയുടെ സംയോജനത്തിലൂടെയാണ് ജിയോമാർട്ട് ക്വിക്ക് ഇത്തവണത്തെ ഫെസ്റ്റീവ് ഷോപ്പിംഗ് ആകർഷകമാക്കുന്നത്. ഗ്രാൻഡ് ഇൻഡിപെൻഡൻസ് സെയിൽ ജിയോമാർട്ട് ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JIO MART
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360