SignIn
Kerala Kaumudi Online
Thursday, 13 August 2026 2.44 AM IST

ടാ​റ്റാ​ ​പ​റ​ഞ്ഞ് ​ച​ന്ദ്ര​ശേ​ഖ​ര​ൻ,​ ​ആ​റ് ​മാ​സം​ ​ക​ഴി​ഞ്ഞ് ​പ​ടി​യി​റ​ങ്ങും

n-chandra

ടാറ്റ സൺസിന് പുതിയ നേതൃത്വം വരുന്നു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ ടാറ്റ സൺസിന്റെ ചെയർമാൻ എൻ. ചന്ദ്രശേഖരൻ പടിയിറങ്ങുന്നു. നിലവിലെ കാലാവധി അടുത്ത ഫെബ്രുവരി 20ന് അവസാനിക്കുന്നതോടെ പുനർനിയമനം തേടില്ലെന്ന് അദ്ദേഹം ഡയറക്‌ടർ ബോർഡിനെ അറിയിച്ചു. അതുവരെ ചെയർമാൻ സ്ഥാനത്ത് തുടരും. ഒൻപത് വർഷമായി ടാറ്റ സൺസിനെ നയിച്ചതിനു ശേഷമാണ് പിന്മാറുന്നത്. ഇതോടെ നേതൃമാറ്റത്തിന് വഴിയൊരുങ്ങി. ആറു മാസമായി പുനർനിയമനത്തിൽ ടാറ്റ സൺസിന്റെ ബോർഡ് തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് രാജി പ്രഖ്യാപനം. ഫെബ്രുവരി 24ന് നടന്ന ബോർഡ് തീരുമാനം മാറ്റിവച്ചിരുന്നു. ടാറ്റ ട്രസ്‌റ്റ്സിന്റെ പിന്തുണയുണ്ടായിരുന്നെങ്കിലും ബോർഡിൽ ഏകാഭിപ്രായം ഉണ്ടാകാത്തതിനാലാണ് പിന്മാറുന്നതെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. ടാറ്റ ട്രസ്‌റ്റ്സ് ചെയർമാൻ നോയൽ ടാറ്റയും ചന്ദ്രശേഖരനുമായി വിവിധ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

ഒൻപത് വർഷത്തെ മികച്ച പ്രവർത്തനത്തിനിടെ വ്യോമയാനം, സെമികണ്ടക്‌ടേഴ്‌സ്, ഇലക്ട്രോണിക്സ്, ബാറ്ററീസ്, ഡിജിറ്റൽ ബിസിനസ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിലേക്ക് ടാറ്റ ഗ്രൂപ്പിനെ വളർത്തിയതിന് ശേഷമാണ് 63കാരനായ ചന്ദ്രശേഖരൻ ചുമതലയൊഴിയുന്നത്. ആഗസ്റ്റ് 18ന് കമ്പനിയുടെ വാർഷിക പൊതുയോഗം നടക്കാനിരിക്കെയാണ് നിർണായക തീരുമാനം. ടാറ്റ സൺസിൽ 66 ശതമാനം ഓഹരി പങ്കാളിത്തം ടാറ്റ ട്രസ്‌റ്റ്‌സിനാണ്.

ടാറ്റയിലെ 40 വർഷം

1987------- ടാറ്റ ഗ്രൂപ്പിൽ പ്രവേശനം

2009------ ടി.സി.എസിന്റെ സി.ഇ.ഒ

2017-------ടാറ്റ സൺസ് ചെയർമാൻ

ജനുവരി 2022------ എയർ ഇന്ത്യ വീണ്ടും ടാറ്റയിലേക്ക്

2022-------രണ്ടാം വട്ടം ചെയർമാൻ

2026, ഫെബ്രുവരി-------പുനർനിയമനത്തിൽ അനിശ്ചിതത്വം

2026, ആഗസ്‌റ്റ്-------പടിയിറങ്ങുമെന്ന് പ്രഖ്യാപനം

ആരാകും പിൻഗാമി?

ഇതുവരെ ആരെയും ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടില്ല. ടാറ്റ സ്‌റ്റീൽ സി.ഇ.ഒ ടി.വി നരേന്ദ്രൻ, ടി.സി.എസ് സി.ഇ.ഒ കെ.കൃതിവാസൻ, ടാറ്റ കെമിക്കൽസിലെ ആർ. മുകുന്ദൻ തുടങ്ങിയവരുടെ പേരുകൾ സാദ്ധ്യത പട്ടികയിലുണ്ട്. ടാറ്റ സൺസ് ഗവേണൻസ് ചട്ടക്കൂടനുസരിച്ച് നിയമിക്കുന്ന സമിതിയാകും പേരുകൾ നിർദേശിക്കുക. നോയൽ ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ ട്രസ്‌റ്റ്‌സ് പിൻഗാമി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.

നോയൽ ടാറ്റയുമായുള്ള അഭിപ്രായവ്യത്യാസം

1. ടാറ്റ സൺസിന്റെ ഓഹരി വിപണിയിലെ ലിസ്‌റ്റിംഗ്

2. പുതിയ ബിസിനസുകളുടെ നിരാശാജനകമായ പ്രകടനം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TATA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360