SignIn
Kerala Kaumudi Online
Friday, 21 August 2026 12.54 AM IST

വിപണി വില നിയന്ത്രിക്കാൻ എഫ്.സി.ഐയിൽ ഇ ലേലം

കൊച്ചി: വിപണിയിൽ അരിയുടെ ലഭ്യത ഉറപ്പാക്കുന്നതിനും വില നിയന്ത്രിക്കുന്നതിനുമായി ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ(എഫ്.സി.ഐ) കേരള മേഖല ഓപ്പൺ മാർക്കറ്റ് സെയിൽ സ്‌കീമിൽ(ഒ.എം.എസ്.എസ്-ഡി) അരി ഇ ലേലം ശക്തമാക്കുന്നു. സ്വകാര്യ വ്യാപാരികൾക്കും സഹകരണ സംഘങ്ങൾക്കും സഹകരണ ഫെഡറേഷനുകൾക്കും ഇ-ലേലത്തിലൂടെ അരി വാങ്ങാം. എല്ലാ വെള്ളിയാഴ്ചയും കേരള മേഖല രണ്ട് ഇ ലേലങ്ങൾ നടത്തുന്നു. സാധാരണ അരിക്കും മെച്ചപ്പെടുത്തിയ അരിക്കും പുറമേ ബൾക്ക് സംഭരണത്തിനായി റേക്ക് വിൽപ്പനയ്ക്കും ഇ ലേലമുണ്ട്. ഇതുവഴി കൂടുതൽ അരി വാങ്ങാൻ വ്യാപാരികൾക്കും സ്ഥാപനങ്ങൾക്കും കഴിയും. വിപണിയിൽ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത വർദ്ധിപ്പിച്ച് വിലക്കയറ്റം നിയന്ത്രിക്കുകയാണ് ലക്ഷ്യം. വിൽപ്പനയിൽ സുതാര്യത ഉറപ്പാക്കാനും കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FCI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360