SignIn
Kerala Kaumudi Online
Thursday, 20 August 2026 3.07 AM IST

ലുലുവിൽ തിരുവോണ തകൃതി

lulu

കൊച്ചി: ഓണം ഷോപ്പിംഗിനൊപ്പം കൈനിറയെ സമ്മാനങ്ങളും നേടാൻ അവസരമൊരുക്കി തിരുവോണ തകൃതി നാളെ മുതൽ ലുലു സ്റ്റോറുകളിൽ തുടക്കമാകും. ഓഗസ്റ്റ് 21 മുതൽ 25 വരെ അഞ്ച് ദിവസങ്ങളിലാണ് തിരുവോണ തകൃതി നടക്കുക. ഈ ദിവസങ്ങളിൽ പുലർച്ചെ രണ്ട് മണിവരെ ലുലു ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കും. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, കണക്ട്, സെലിബ്രേറ്റ് സ്റ്റോറുകളിൽ വൻ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷോപ്പിംഗിനൊപ്പം സമ്മാനപദ്ധതിയും ഒരുക്കുന്ന സൗഭാഗ്യോത്സവം ക്യാമ്പയിനിലൂടെ ഭാഗ്യശാലികൾക്ക് 20 കിയ സിറോസ് കാറുകൾ ഗ്രാൻഡ് ബമ്പർ സമ്മാനമായി നൽകുന്നതോടൊപ്പം സ്വർണനാണയങ്ങൾ, എൽ.ഇ.ഡി ടി.വികൾ, സ്മാർട്ട്‌ഫോണുകൾ, ഗിഫ്റ്റ് കാർഡുകൾ, ട്രോളി ഫ്രീ ഷോപ്പിംഗ്, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങളും നേടാൻ ഓണക്കാല ഷോപ്പിംഗിലൂടെ സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LULU MALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360