SignIn
Kerala Kaumudi Online
Friday, 21 August 2026 1.04 AM IST

കെ.പി.സി.സി അദ്ധ്യക്ഷൻ ഉടൻ വേണം: ഹൈക്കമാൻ‌ഡിനെ കണ്ട് ചെന്നിത്തല

chennithala

ന്യൂ‌ഡൽഹി: പുതിയ കെ.പി.സി.സി അദ്ധ്യക്ഷനെ ഉടനെ കണ്ടെത്തണമെന്ന ആവശ്യവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ ഹൈക്കമാൻ‌ഡിനെ കണ്ടു.ഏതെങ്കിലും പേര് മുൻനിർത്തിയുള്ള ചർച്ച നടന്നില്ല.പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ,സോണിയ ഗാന്ധി,​രാഹുൽ ഗാന്ധി,​പ്രിയങ്ക ഗാന്ധി എന്നിവരുമായി സംസ്ഥാനത്തെ സംഘടനാ വിഷയങ്ങളും ചർച്ച ചെയ്‌തു. സോണിയക്കും,പ്രിയങ്കയ്‌ക്കും കേരള സാരിയും ഖാർഗെ,രാഹുൽ എന്നിവർക്ക് കസവ് മുണ്ടും സമ്മാനിച്ചു. ഓപ്പറേഷൻ തൂഫാൻ പരിപാടിയെ നേതാക്കൾ അഭിനന്ദിച്ചു. ഒക്ടോബറിൽ രാഹുലിനെ പങ്കെടുപ്പിച്ചു കൊണ്ട് പ്രത്യേക പരിപാടി സംഘടിപ്പിച്ചേക്കും. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായിരുന്ന ഇന്നലെ,അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന വീർഭൂമിയിലെത്തി പുഷ്‌പാർച്ചന നടത്തി. കേരള ഹൗസിലെ ഓണാഘോഷത്തിലും പങ്കെടുത്തതിനു ശേഷം ചെന്നിത്തല നാട്ടിലേക്ക് മടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KPCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360