
ആലപ്പുഴ: കയർ ഉത്പന്നങ്ങളുടെ ഉപയോഗവും വിപണിയും വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച "ഒരു വീട്ടിൽ ഒരു കയർ ഉത്പന്നം - കയറിനൊരു കൈത്താങ്ങ്" പദ്ധതി ഹിറ്രാകുന്നു. ആലപ്പുഴയിൽ ഓണത്തിന് മുന്നോടിയായി മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത പദ്ധതി ഒരാഴ്ച പിന്നിട്ടപ്പോൾ അരക്കോടി രൂപയിലധികം വിറ്റുവരവ് ലഭിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെ കയർഫെഡിനും തൃശൂർ മുതൽ കാസർകോട് വരെ കയർ കോർപ്പറേഷനുമാണ് വില്പനയുടെ ചുമതല. പദ്ധതി വഴി കളക്ട്രേറ്റുകളുൾപ്പെടെ എല്ലാ സർക്കാർ ഓഫീസുകൾക്കും എല്ലാ പൊലീസ് സ്റ്റേഷനിലും ജീവനക്കാർക്കും കയർ ഉത്പന്നങ്ങൾ ഉറപ്പാക്കി. കയർ സഹകരണ സംഘങ്ങളിലൂടെയും വിപണി മെച്ചപ്പെടുത്തും. സഹകരണ സംഘങ്ങളും സഹകാരികളും വഴി കുറഞ്ഞത് ഒരു ലക്ഷം രൂപയുടെ ഉത്പന്നങ്ങൾ വിൽക്കാനാണ് ലക്ഷ്യം.
ഒരു വർഷത്തിനുളളിൽ കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിച്ച് വിപണന സ്ഥാപനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റും
ഇനിമുതൽ ഓർഡർ അനുസരിച്ചുള്ള ഉത്പന്നങ്ങൾ മാത്രം ഉത്പാദിപ്പിക്കും
ആവശ്യത്തിന് ഓർഡറുകൾ ലഭിക്കാത്തതും വിപണിയിലുണ്ടായ മാന്ദ്യവും തിരിച്ചടിയായി
കയർ വകുപ്പ് മന്ത്രി പ്രത്യേക താത്പര്യമെടുത്ത് പ്രഖ്യാപിച്ച പദ്ധതിയിലൂടെ അരക്കോടിയുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനായി. എല്ലാ ജില്ലകളിലും വീടുകയറിയുള്ള വില്പനയ്ക്കൊപ്പം സഹകരണ സംഘങ്ങളുടെ പങ്കാളിത്തവും കൂടുമ്പോൾ ലക്ഷ്യം കൈവരിക്കാനാകും
- പ്രതീഷ്. ജി. പണിക്കർ,
എം.ഡി , കയർ കോർപ്പറേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |