SignIn
Kerala Kaumudi Online
Sunday, 30 August 2026 2.37 AM IST

ആം​ഫി സാ​മ്പ​ത്തി​ക​ ​സാ​ക്ഷ​ര​താ​ ​പ​ദ്ധ​തി

amfi

കൊച്ചി: രാജ്യത്തെ മ്യൂച്വൽ ഫണ്ട് പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും നിക്ഷേപകരിൽ വിശ്വാസ്യത വളർത്തുന്നതിനുമായി അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) വിപുലമായ ബോധവൽക്കരണ പദ്ധതികൾ പ്രഖ്യാപിച്ചു. മ്യൂച്വൽ ഫണ്ട് വിതരണക്കാരുടെ തൊഴിൽപരമായ കാര്യക്ഷമതയും ധാർമ്മിക നിലവാരവും ഉയർത്താൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സെക്യൂരിറ്റീസ് മാർക്കറ്റ്‌സുമായി കൈകോർക്കും.

അടുത്ത 12 മാസത്തിനുള്ളിൽ 10-12 പ്രധാന നഗരങ്ങളിലായി 20 വർക്ക്‌ഷോപ്പുകൾ സംഘടിപ്പിച്ച് 10,000-ത്തോളം വിതരണക്കാർക്ക് പരിശീലനം നൽകും. സ്വയംസഹായ സംഘാംഗങ്ങൾ, മൈക്രോഫിനാൻസ് ഉപഭോക്താക്കൾ എന്നിവർക്കിടയിൽ സാമ്പത്തിക സാക്ഷരത വളർത്താൻ റിസർവ് ബാങ്കിന്റെ അംഗീകൃത സംഘടനയായ 'സാ ധൻ' എന്ന സ്ഥാപനവുമായി സഹകരിക്കും. അഞ്ച് സംസ്ഥാനങ്ങളിലായി 500 ബോധവൽക്കരണ പരിപാടികളിലൂടെ 25,000 ആളുകളിലെത്തിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMFI, LATESTNEWS, BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360