മുംബയ്: ജെൻ സി, ജെൻ ആൽഫ എന്നിവർക്കായി മുംബയിലെ ലോക്കൽ ട്രെയിനുകളിൽ മൂന്ന് കോച്ചുകൾ നീക്കിവയ്ക്കണമെന്ന് മുംബയ് കോർപ്പറേഷൻ ബിജെപി കൗൺസിലർ തേജസ്വി ഘോസാൽക്കർ. ഇതുസംബന്ധിച്ച് തേജസ്വി റെയിൽവേ മന്ത്രാലയത്തിന് കത്തെഴുതി.
ലോക്കൽ ട്രെയിനുകളിലെ 12 കോച്ചുകളിൽ മൂന്നെണ്ണം സ്കൂളുകളിലേക്കും കോളേജുകളിലേക്കും പോകുന്ന ജെൻ സി, ജെൻ ആൽഫ വിദ്യാർത്ഥികൾക്കായി നീക്കിവയ്ക്കണമെന്നാണ് തേജസ്വി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെഴുതിയ കത്തിൽ പറയുന്നത്. ചർച്ച്ഗേറ്റ് മുതൽ ദഹാനു വരെയുള്ള റൂട്ടുകളിലും ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് മുതൽ ഡോംബിവ്‌ലി - അസാൻഗാവ് വരെയുള്ള റൂട്ടുകളിലും രാവിലെ അഞ്ചു മുതൽ 11 വരെ ഈ മൂന്ന് കോച്ചുകൾ വിദ്യാർത്ഥികൾക്കായി നീക്കിവയ്ക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഒരു വിദ്യാർത്ഥിനിയെന്ന നിലയിൽ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് താൻ അനുഭവിച്ചിട്ടുള്ളതായി തേജസ്വി കത്തിൽ വ്യക്തമാക്കുന്നു. അതിനാൽ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്കായി കോച്ചുകൾ റിസർവ് ചെയ്യുന്നത് അവർക്കാശ്വാസം നൽകും. വിദ്യാർത്ഥികളുടെ റിസർവ് കോച്ചുകളിൽ ഇക്കാര്യം രേഖപ്പെടുത്തണമെന്നും തേജസ്വി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ബിഎംസി വാർഡ് നമ്പർ രണ്ടിൽ നിന്ന് വിജയിച്ച ബിജെപി കൗൺസിലറാണ് തേജസ്വി ഘോസാൽക്കർ. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ ഭാഗമായിരുന്നു. ഇതിനുശേഷമാണ് ബിജെപിയിൽ ചേർന്നത്.
Mumbai BJP councillor Tejaswi Ghosalkar has proposed reserving three of Mumbai’s 12 local train coaches for Gen Z and Gen Alpha students. She urged the Railway Ministry to implement the proposal on major routes between 5 am and 11 am, citing students’ difficulties while commuting to schools and colleges and calling the reserved coaches a much-needed relief.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |