SignIn
Kerala Kaumudi Online
Thursday, 02 July 2026 5.17 AM IST

നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് 30ന്, സെപ്‌തംബർ 30ന് ഫല പ്രഖ്യാപനം

READ ENGLISH VERSION
neet

ന്യൂഡൽഹി: നീറ്റ് പി.ജി പ്രവേശന പരീക്ഷ ആഗസ്റ്റ് 30ന് നടത്തും. രാവിലെ 9 മുതൽ 12.30 വരെ സിംഗിൾ ഷിഫ്റ്റിലാണ് പരീക്ഷ. ജൂലായ് 21 വരെ natboard.edu.in സൈറ്റിൽ അപേക്ഷിക്കാമെന്ന് നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഴ്സ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്) അറിയിച്ചു. സെപ്‌തംബർ 30ന് ഫലം പ്രഖ്യാപിക്കും.

ചോദ്യങ്ങൾ 200ൽ നിന്ന് 180 ആക്കി. മേൽവിലാസത്തിന് തെളിവായി ആധാർ കാർഡ്, വോട്ട‌ർ ഐ.ഡി, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, റസിഡന്റ്സ് സർട്ടിഫിക്കറ്റ് തുടങ്ങിയവ സ്വീകരിക്കും. അപേക്ഷ സമർപ്പിച്ചാൽ മേൽവിലാസം തിരുത്താൻ അനുവദിക്കില്ല. പരീക്ഷാ സെന്ററുകളിൽ ആധാർ വെരിഫിക്കേഷനുണ്ടാകും. പരീക്ഷാ കേന്ദ്രത്തിനായി മൂന്ന് സംസ്ഥാനങ്ങൾ തിരഞ്ഞെടുക്കാം. അപേക്ഷയിലെ മേൽവിലാസമുള്ള സംസ്ഥാനത്തിനാകണം ആദ്യ പരിഗണന. മറ്റു രണ്ടെണ്ണം അയൽ സംസ്ഥാനങ്ങളായിരിക്കണം. മൂന്നു മാസത്തിനകത്തെടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം. ഹെൽപ് ഡെസ്‌ക് +917996165333.

അതിനിടെ നീറ്റ് യു.ജി പുനഃപരീക്ഷയെഴുതിയവർക്ക് https://neet.nta.nic.in/ സൈറ്റിൽ കയറി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയ പരിധി ജൂലായ് 7 വരെ നീട്ടി.

 ജൂലായ് 31മുതൽ ആഗസ്റ്റ് 10 വരെ-ഫോട്ടോ,ഒപ്പ്,തമ്പ് ഇംപ്രഷൻ എന്നിവയിലെ തെറ്റ് തിരുത്താം

 ആഗസ്റ്റ് 11- പരീക്ഷയെഴുതേണ്ട നഗരം അറിയിക്കും

 ആഗസ്റ്ര് 27 - അഡ്മിറ്റ് കാർഡ് വിതരണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360