
സരിഗമ ഇന്ത്യ ലിമിറ്റഡിന്റെ ഹർജിയിൽ
ന്യൂഡൽഹി: പല ഗാനങ്ങളിലും പകർപ്പാവകാശം ഉന്നയിച്ചെത്തുകയെന്നത് സംഗീത സംവിധായകൻ ഇളയരാജയുടെ പതിവാണ്. പലപ്പോഴും തിരിച്ചടിയുമുണ്ടാകാറുണ്ട്.
എന്നാൽ തമിഴിലെ അടക്കം 134 സിനിമകളിലെ പാട്ടുകളിൽ പകർപ്പവകാശം ഉന്നയിക്കാനാകില്ലെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഡൽഹി ഹൈക്കോടതി. സരിഗമ ഇന്ത്യ ലിമിറ്റഡിന്റെ ഹർജിയിലാണ് ജസ്റ്റിസ് തുഷാർ റാവു ഗെഡേലയുടെ നടപടി. പല്ലവി അനു പല്ലവി, 16 വയതിനിലെ, മുള്ളും മലരും, നിഴൽഗൾ തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങൾക്ക് ഇളയരാജ പകർപ്പാവകാശം ഉന്നയിച്ചിരുന്നു. 1980ൽ ഇറങ്ങിയ മൂടുപനി എന്ന തമിഴ് സിനിമയിലെ 'എൻ ഇനിയ പൊൻനിലാവെ" പാട്ടിൽ ഉടമസ്ഥാവകാശം ഉന്നയിക്കാൻ അദ്ദേഹത്തിന് അവകാശമില്ലെന്ന് കഴിഞ്ഞ മേയിൽ ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |