
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ ആർ.എസ്.എസ്. കിഴക്കൻ യു.പിയുടെ ചുമതലയുള്ള ക്ഷേത്ര പ്രചാരക് അനിൽകുമാർ മൂന്നുദിവസം അയോദ്ധ്യയിൽ തങ്ങി തയ്യാറാക്കിയ റിപ്പോർട്ട്
സർസംഘചാലക് മോഹൻ ഭാഗവതിന് കൈമാറി.
ജൂലായ് ഏഴിന് കർണാടകയിലെ ഹൂബ്ലിയിൽ വാർഷിക പ്രാന്ത് പ്രചാരക് ബൈഠക് നിശ്ചയിച്ചിട്ടുണ്ട്. അവിടെയും, ശതാബ്‌ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഈമാസം 10 മുതൽ 12 വരെ നടക്കുന്ന യോഗത്തിലും വിഷയം ചർച്ചയാകും.
അതിനിടെ പൊലീസ് തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് ആരോപിച്ച യു.പി കോൺഗ്രസ് അദ്ധ്യക്ഷൻ അജയ് റായി ഇന്നലെ രാമക്ഷേത്രത്തിലെത്തി ദർശനം നടത്തി. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയപ്പോൾ യു.പി പൊലീസ് തടങ്കലിലാക്കിയെന്ന് അജയ് റായി പരാതിപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |