SignIn
Kerala Kaumudi Online
Thursday, 02 July 2026 5.18 AM IST

അമിത് ഷാ അയോദ്ധ്യയിലേക്ക് തിരിഞ്ഞുനോക്കിയില്ല: കേജ്‌രിവാൾ

d

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ 2 വർഷത്തിനിടെ 42 തവണ ശ്രീരാമന്റെ പേര് പരാമർശിച്ചു. രാമക്ഷേത്രം തുറന്നുകൊടുത്ത് രണ്ടര വർഷം കഴിഞ്ഞിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അയോദ്ധ്യയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ ആരോപിച്ചു. കൊള്ള നടത്തിയവർ ക്യാൻസർ പിടിച്ചു മരിക്കുമെന്ന് ബി.ജെ.പി എം.എൽ.എയായ അനിൽ സിംഗ് ശപിച്ചു. അതേസമയം,സന്യാസ സമൂഹത്തിൽ നിന്ന് കൂടുതൽ പേരെ ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൽ ഉൾപ്പെടുത്തിയേക്കും. ജഗദ്ഗുരു രാമാനുജാചാര്യ സ്വാമി വസുദേവാചാര്യ വിദ്യാഭാസ്‌ക്കർ, സ്വാമി രാജ്കുമാർ ദാസ് തുടങ്ങിയവരുടെ പേരുകൾ പരിഗണിക്കുന്നു. ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസിനെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ലക്‌നൗവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ അദ്ദേഹം ദു:ഖിതനായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360