
ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിലേക്ക് ബി.ജെ.പി, കോൺഗ്രസ് അദ്ധ്യക്ഷന്മാർക്ക് ക്ഷണം. ബി.ജെ.പി പ്രസിഡന്റ് നിതിൻ നബിനും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്കുമാണ് ക്ഷണം ലഭിച്ചത്. പാർട്ടികൾ പ്രതിനിധികളെ ചടങ്ങിന് അയയ്‌ക്കുമോയെന്ന് വ്യക്തമല്ല.
ഫെബ്രുവരി 28ന് കൊല്ലപ്പെട്ട ഖമനേയിയുടെ സംസ്‌കാര ചടങ്ങ് അടുത്ത ആഴ്ചയാണ്.
ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബീഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ (റിട്ട) സയീദ് അത്വാ ഹസ്‌നെയ്നും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |