
ന്യൂഡൽഹി: കൊൽക്കത്ത,ബോംബെ,പട്‌ന,പഞ്ചാബ്-ഹരിയാന ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്‌റ്റിസുമാരെ ശുപാർശ ചെയ്‌ത് സുപ്രീംകോടതി കൊളീജിയം. കേന്ദ്ര സർക്കാർ ശുപാർശകൾ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം നിയമനങ്ങൾ പ്രാബല്യത്തിൽ വരും. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി. കാമേശ്വര റാവുവിനെ പട്ന ഹൈക്കോടതിയിലും ബോംബെ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് രവീന്ദ്ര വിത്തൽറാവു ഗുഗെയെ കൊൽക്കത്ത ഹൈക്കോടതിയിലും അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠിയെ ബോംബെ ഹൈക്കോടതിയിലും ജസ്റ്റിസ് അശ്വനി കുമാർ മിശ്രയെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും നിയമിക്കാനാണ് ശുപാർശ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |