
ന്യൂഡൽഹി: പഞ്ചാബ് അട്ടാരിയിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തി, ഭോപ്പാൽ, തിരുപ്പതി വിമാനത്താവളങ്ങൾ അടക്കം 11 കേന്ദ്രങ്ങൾ വഴി ഇ-വിസയുള്ളവർക്ക് പ്രവേശനം അനുവദിച്ച് ഇന്ത്യ. പാകിസ്ഥാൻ വംശജർക്കും പാകിസ്ഥാൻ പാസ്‌പോർട്ടുള്ളവർക്കും ഇളവ് ബാധകമല്ല. മറ്റുള്ളവർക്ക് ഇന്ത്യൻ മിഷനുകൾ വഴി ഇ-വിസയ്‌ക്ക് അപേക്ഷിക്കാം. ഇതോടെ ഇന്ത്യയിലേക്ക് ഇ-വിസയുമായി പ്രവേശിക്കാനുള്ള കേന്ദ്രങ്ങൾ 88 ആയി. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും വിഴിഞ്ഞം, കൊല്ലം, വല്ലാർപാടം, കൊച്ചി, കോഴിക്കോട് തുറമുഖങ്ങളിലും ഇ-വിസ വഴി പ്രവേശനം ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |