SignIn
Kerala Kaumudi Online
Tuesday, 11 August 2026 1.16 PM IST

'അദ്ദേഹം ഇല്ലെങ്കിൽ ഫുട്ബോൾ ലോകകപ്പ് വിജയം ഇനി ആവർത്തിക്കില്ല'; ഫിഫയ്ക്ക് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

donald-trump
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവർ സ്പെയിൻ താരം ലാമിൻ യമാലിനൊപ്പം

ന്യൂയോർക്ക്: ജിയാനി ഇൻഫാന്റിനോയെ ഫിഫ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കുന്നത് വലിയ പിഴവായിരിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇൻഫാന്റിനോയെ പുറത്താക്കണമെന്ന വിവിധ ഫുട്ബോൾ സംഘടനകളുടെ ആവശ്യം ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന് പിന്തുണയുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ഇൻഫാന്റിനോയുടെ നേതൃത്വത്തെ ട്രംപ് പ്രശംസിക്കുകയും അദ്ദേഹത്തെ മാറ്റാനുള്ള തീരുമാനം ഫിഫയ്ക്ക് തിരിച്ചടിയാകുമെന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തു.

പ്രസഡന്റ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയാൽ ഈ വർഷത്തെ ലോകകപ്പിന് ലഭിച്ച വിജയവും സാമ്പത്തിക നേട്ടവും ഭാവിയിൽ ആവർത്തിക്കാനാകില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ലോകകപ്പിന്റെയും ക്ലബ് ലോകകപ്പിന്റെയും വാണിജ്യാവകാശങ്ങളിൽ നിക്ഷേപകർക്ക് പങ്കാളിത്തം നൽകാനുള്ള ഇൻഫാന്റിനോയുടെ നിർദേശമാണ് ഫിഫയ്ക്കുള്ളിൽ വലിയ വിവാദത്തിന് കാരണമായത്. ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള പദ്ധതിയുടെ ആലോചനയിൽ അംഗരാജ്യങ്ങളുമായി മതിയായ കൂടിയാലോചന നടത്തിയിട്ടില്ലെന്ന് ആരോപണമാണ് ഉയരുന്നത്.

വിവിധ ഫുട്ബോൾ ക്ലബുകളും സംഘടനകളും വിമർശനവുമായി രംഗത്തെത്തിയതോടെ നിർദേശം ഇൻഫാന്റീനോ പിൻവലിച്ചു. എന്നാൽ പദ്ധതി പിൻവലിച്ചെങ്കിലും അദ്ദേഹത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. ചില ഫുട്ബോൾ കോൺഫെഡറേഷനുകൾ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് പരസ്യ പിന്തുണയുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ്ഇൻഫാന്റിനോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാൻ ആലോചിക്കുന്നുണ്ടെങ്കിൽ വലിയ പിഴവായിരിക്കും എന്ന ശക്തമായ മുന്നറിയിപ്പാണ് ട്രംപ് നൽകിയിരിക്കുന്നത്. ട്രംപും ഇൻഫാന്റിനോയും തമ്മിലുള്ള അടുത്ത ബന്ധവും നേരത്തേയും ശ്രദ്ധ നേടിയിരുന്നു. ലോകകപ്പ് വാണിജ്യാവകാശങ്ങളുടെ പങ്കാളിത്ത പദ്ധതി സംബന്ധിച്ച് ഫിഫ പ്രസിഡന്റ് യുഎസ് ഭരണകൂടവുമായും കൂടിയാലോചന നടന്നിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

English Summary

US President Donald Trump has warned FIFA against removing Gianni Infantino as president, calling it a major mistake. Trump praised Infantino’s leadership and said future World Cup success and financial gains could suffer without him. Infantino faced criticism over a proposed $20 billion commercial rights investment plan, which was later withdrawn. Despite this, opposition to his leadership continues.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DONALD TRUMP, GIANNI INFANTINO, FIFA, FOOTBALL WORLD CUP 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360